കേരളം

kerala

ETV Bharat / state

നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍ - 20000 bamboo

കാസർകോട് പാണ്ടി വന സംരക്ഷണ സമിതി നല്‍കിയ മുളയുടെ തൈകളാണ് പമ്പാ, വരട്ടാര്‍, കക്കാട്ടാർ, കല്ലാർ എന്നീ നദികളുടെ തീരത്ത് നട്ടുപിടിപ്പിച്ചത്

നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍

By

Published : Sep 7, 2019, 10:54 AM IST

പത്തനംതിട്ട: പമ്പാ നദിയുടെയും കൈവഴികളുടെയും സംരക്ഷണത്തിനായി മുള നട്ടുപിടിപ്പിച്ച് വനംവകുപ്പ്. 20000 മുളയുടെ തൈകളാണ് വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നട്ടത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പമ്പയുടെയും പോഷകനദികളുടെയും തീരങ്ങളില്‍ തൈകള്‍ വച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു.

നദികളുടെ സംരക്ഷണത്തിനായി 20000 മുളം തൈകള്‍
18 ഗ്രാമ പഞ്ചായത്തുകളിലെ 72.8 കിലോമീറ്റര്‍ പ്രദേശത്ത് 25000 മുളം തൈകള്‍ നടുന്നതിനാണ് ആദ്യ ഘട്ടത്തില്‍ പദ്ധതിയിട്ടത്. ഇതിൽ 18 പഞ്ചായത്തുകളിലായി വിതരണം ചെയ്ത രണ്ട് വർഷം പ്രായമുള്ള 20000 മുളം തൈകൾ തൊഴിലുറപ്പ് തൊഴിലാളികളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും വിദ്യാർഥികളുടെയും സഹായത്തോടെ വച്ചുപിടിപ്പിച്ചു. കാസർകോട് പാണ്ടി വന സംരക്ഷണ സമിതിയിൽ നിന്നാണ് മുളം തൈകള്‍ ലഭിച്ചത്. ചടങ്ങിൽ വീണാ ജോർജ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നദികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിനുള്ള ജനകീയ ഇടപെടലിന്‍റെ ആദ്യ ഘട്ടമാണ് ഈ പദ്ധതിയെന്നും അടുത്ത ഘട്ടത്തില്‍ രാമച്ചം, കൈത, ഈറ എന്നിവയും നദി തീരത്ത് വച്ചുപിടിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.

ABOUT THE AUTHOR

...view details