കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു - പത്തനംതിട്ട വാര്‍ത്തകള്‍

42 കുടുംബങ്ങളില്‍ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

18 relief camps opened in Pathanamthitta  Pathanamthitta news  relief camps in Pathanamthitta  പത്തനംതിട്ട വാര്‍ത്തകള്‍  പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍
പത്തനംതിട്ടയില്‍ 18 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

By

Published : Aug 10, 2020, 12:45 AM IST

പത്തനംതിട്ട: ജില്ലയില്‍ നാല് താലൂക്കുകളിലായി ഇപ്പോള്‍ 18 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. 42 കുടുംബങ്ങളില്‍ നിന്നായി 146 പേരെ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇടുക്കി താലൂക്കില്‍ ഉപ്പുതോട് വില്ലേജിലെ കരിക്കിന്‍മേട് ഗവണ്‍മെന്‍റ് എല്‍.പി.സ്‌കൂളിലെ ക്യാമ്പിലേക്ക് രണ്ട് കുടുംബങ്ങളില്‍ നിന്നായി എട്ട് പേരെ മാറ്റി. വാത്തിക്കുടി വില്ലേജില്‍ നിന്നും പാരിഷ്‌ ഹാളിലെ ക്യാമ്പിലേക്ക് 19 കുടുംബങ്ങളില്‍ നിന്നായി 64 പേരെ മാറ്റി. ഉടുമ്പന്‍ചോല താലൂക്ക് ആനവിലാസം വില്ലേജിലെ കരിങ്കുന്നം ഗവണ്‍മെന്‍റ് എല്‍.പി സ്‌കൂളിലേക്ക് ആറ് കുടുംബങ്ങില്‍ നിന്നായി 27 പേരെ മാറ്റി താമസിപ്പിച്ചു. തൊടുപുഴ താലൂക്ക് അറക്കുളം വില്ലേജില്‍ നിന്നും മൂലമറ്റം ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പിലേക്ക് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളെ മാറ്റി തമാസിപ്പിച്ചിട്ടുണ്ട്. ദേവികുളം താലൂക്ക് മൂന്നാര്‍ വില്ലേജില്‍ നിന്നും ശിക്ഷക്‌സദന്‍ ക്യാമ്പിലേക്ക് അഞ്ച് കുടുംബങ്ങളില്‍ നിന്നായി 20 പേരെ മാറ്റി. പീരുമേട് താലൂക്കിലെ വാഗമണ്‍ വില്ലേജില്‍ നിന്നും സെന്‍റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ കാപ്പിപ്പതാല്‍ ക്യാമ്പിലേക്ക് ഒന്‍പത് കുടുംബങ്ങളില്‍ നിന്നായി 25 പേരെ മാറ്റി. ജില്ലയില്‍ ഇതുവരെ 75.46 മില്ലി മീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ഉടുമ്പന്‍ചോല താലൂക്കില്‍ 40 മില്ലീമീറ്റര്‍, ദേവികുളം താലൂക്കില്‍ 74.7 മില്ലിമീറ്റര്‍, പീരുമേട് താലൂക്കില്‍ 69.3 മില്ലീമീറ്റര്‍, തൊടുപുഴ താലൂക്ക് 84.5 മില്ലിമീറ്റര്‍, ഇടുക്കി താലൂക്കില്‍ 108.8 മില്ലീമീറ്റര്‍ എന്നീ നിരക്കിലാണ് മഴ ലഭിച്ചത്.

ABOUT THE AUTHOR

...view details