പത്തനംതിട്ടയില്‍ ഇന്ന് 174 പേര്‍ക്ക് കൊവിഡ്
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 156 പേര്‍ രോഗമുക്തരായി
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 153 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗ ബാധ. 38 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ ഇന്ന് 156 പേര്‍ രോഗമുക്തരായി. 1893 പേര്‍ നിലവിൽ ചികിത്സയിലാണ്. ജില്ലയില്‍ 9790 പേര്‍ നിരീക്ഷണത്തിലാണ്. മരണനിരക്ക് 0.56 ശതമാനം. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.22 ശതമാനമായി.