പത്തനംതിട്ട:ജില്ലയിൽ ഇന്ന് 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന എട്ട് പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന നാലു പേർക്കും സമ്പർക്കത്തിലൂടെ അഞ്ചു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ ഇതുവരെ 425 പേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്.
പത്തനംതിട്ടയിൽ 17 പേർക്ക് കൂടി കൊവിഡ് - പുതിയ കണ്ടെയ്‌മെന്‍റ് സോണുകൾ
ജില്ലയിൽ ഇതുവരെ 425 പേർക്കാണ് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചത്
ഇന്ന് 28 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആയി. 346 സജീവ കൊവിഡ് കേസുകളാണ് ജില്ലയിലുള്ളത്. വിവിധ ആശുപത്രികളിലായി 371 പേരാണ് ഐസോലേഷനിൽ കഴിയുന്നത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 1074 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 1662 പേരും നിലവിൽ ജില്ലയിൽ നിരീക്ഷണത്തിലാണ്.
അടൂർ നഗരസഭയിലെ 14, 15, 16, 17 കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 17, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, 13 പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്ന് ,മൂന്ന്, ആറ്, എട്ട് എന്നീ പ്രദേശങ്ങളെ പുതിയ കണ്ടെയ്‌ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. അതേ സമയം പത്തനംതിട്ട നഗരസഭയിലെ വാർഡ് 13, 14, 21, 25 എന്നീ സ്ഥലങ്ങളിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളുടെ കാലാവധി ദീർഘിപ്പിച്ചിട്ടുണ്ട്.