പത്തനംതിട്ട: പതിനഞ്ചുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂരിൽ പ്രസാദ്-സന്ധ്യ ദമ്പതികളുടെ മകൻ അർജുനെയാണ് കിടപ്പുമുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പതിനഞ്ചുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ - പതിനഞ്ചുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു
പ്രസാദ്-സന്ധ്യ ദമ്പതികളുടെ മകൻ അർജുനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
![പതിനഞ്ചുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ 15 year old suicide in pathanamthitta student suicide in pathanamthitta pathanathitta suicide പതിനഞ്ചുകാരൻ തൂങ്ങിമരിച്ചു പതിനഞ്ചുകാരൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു വിദ്യാർഥി ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8852589-thumbnail-3x2-ee.jpg)
അർജുന്‍റെ മാതാപിതാക്കൾ സഹോദരിയെയും കൂട്ടി ബന്ധുവീട്ടിൽ പോയിരുന്നു. കുടുംബ വീട്ടിൽ താമസിക്കുന പ്രസാദിന്‍റെ അമ്മ അർജുന് ഭക്ഷണം നൽകാൻ ഏറെ നേരം വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് ജനാലയിലൂടെ നോക്കുമ്പോഴാണ് സംഭവം അറിഞ്ഞത്.
ഇവർ ബഹളം വെച്ചതിനെ തുടർന്ന് അയൽവാസികൾ ഓടിക്കൂടി. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളംകുളം നാഷണൽ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു അർജുൻ. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തതായി തിരുവല്ല എസ്.ഐ എ. അനീസ് പറഞ്ഞു.