പത്തനംതിട്ട : പതിനൊന്ന് വയസുള്ള മകളെ പീഡിപ്പിച്ച പിതാവിനെ പത്തനംതിട്ട പോക്സോ പ്രിന്‍സിപ്പല്‍ കോടതി 11 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിതാവും നാല് മക്കളും താമസിച്ചിരുന്ന ഷെഡ്ഡില്‍ വെച്ചാണ് മൂത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തിയായിരുന്നു പീഡനം.
പിതാവിന്‍റെ ശാരീരിക പീഡനം കാരണം കുട്ടിയുടെ മാതാവ് മുന്‍പ് വീട് വിട്ട് പോയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവിക തോന്നിയ അധ്യാപിക മാതാവിനെ വിളിച്ച് വരുത്തുകയും കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കുകയും ചെയ്തതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.