കേരളം

kerala

ETV Bharat / state

ശമ്പളം മുടങ്ങി;പത്തനംതിട്ടയില്‍ 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രതിഷേധം - ആംബുലന്‍സ് ജീവനക്കാര്‍

പല മാസമായി ശമ്പളവും വാഗ്‌ദാനം ചെയ്‌ത ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു.

ശമ്പളം മുടങ്ങിയതില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിഷേധത്തില്‍  പത്തനംതിട്ട  ആംബുലന്‍സ് ജീവനക്കാര്‍  108 ambulance workers protests over salary delay
ശമ്പളം മുടങ്ങിയതില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിഷേധത്തില്‍

By

Published : Feb 19, 2020, 11:37 PM IST

പത്തനംതിട്ട: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. പല മാസമായി ശമ്പളവും വാഗ്‌ദാനം ചെയ്‌ത ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. സര്‍ക്കാര്‍ കോണ്‍ട്രാക്‌ട് നല്‍കിയിരിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് തങ്ങളെ നിയന്ത്രിക്കുന്നതെന്നും 24 മണിക്കൂര്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ പോലും പരിമിതമാണെന്നും ജീവനക്കാര്‍ പറഞ്ഞു.

ശമ്പളം മുടങ്ങിയതില്‍ 108 ആംബുലന്‍സ് ജീവനക്കാര്‍ പ്രതിഷേധത്തില്‍

21,700 രൂപ മാസ ശമ്പളമാണ് വാഗ്‌ദാനം ചെയ്‌തത്. പിഎഫ്‌, ഇഎസ്ഐ എന്നിവയ്‌ക്ക് ശേഷം 19,650 രൂപ ലഭിക്കുമെന്നായിരുന്നു അധികൃതര്‍ പറഞ്ഞത്. വാഗ്‌ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആംബുലന്‍സ് ജീവനക്കര്‍ ഒരു മണിക്കൂറിലധികം സമയം ഓട്ടം നിര്‍ത്തിവെച്ച് പ്രതിഷേധിച്ചിരുന്നു.

ABOUT THE AUTHOR

...view details