പത്തനംതിട്ടയിൽ 101 പേർക്ക് കൊവിഡ് - pathanamthitta district
83 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
പത്തനംതിട്ട:ജില്ലയിൽ ഇന്ന് 101 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 149 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ വിദേശ രാജ്യങ്ങളിൽ നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 83 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.1049 പേർ രോഗികളായിട്ടുണ്ട്. 1082 പേർ വിവിധ ആശുപത്രികളിൽ ഐസൊലേഷനിലാണ്. വിദേശത്തു നിന്നും തിരിച്ചെത്തിയ 2031 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 2526 പേരും നിലവിൽ നിരീക്ഷണത്തിലാണ്. 1275 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.