കേരളം

kerala

ETV Bharat / state

പത്തനംതിട്ടയില്‍ 10000 തുണി മാസ്‌കുകള്‍ വിതരണം ചെയ്യാനൊരുങ്ങി എ.കെ.ടി.എ - പത്തനംതിട്ട

നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 250, തിരുവല്ല താലൂക്ക് ആശുപത്രിയില്‍ 500, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 250, പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 300 എന്നിങ്ങനെ സൗജന്യ തുണി മാസ്‌കുകള്‍ വിതണം ചെയ്തു

തുണി മാസ്‌ക്കുകള്‍  എ.കെ.ടി.എ  കൊവിഡ് 19  പത്തനംതിട്ട  10000 cloth masks
എ.കെ.ടി.എ

By

Published : Apr 13, 2020, 7:56 PM IST

പത്തനംതിട്ട:കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമായി ഉപയോഗിക്കേണ്ട മാസ്‌ക് നിര്‍മിച്ച് നല്‍കി മാതൃകയാകുകയാണ് ഓള്‍ കേരള ടെയിലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍. ജില്ലയില്‍ 10000 തുണി മാസ്‌കുകളാണ് എ.കെ.ടി.എ നിര്‍മിച്ച് നൽകുക. ഇത്തരത്തിൽ തയാറാക്കിയ 500 മാസ്‌കുകള്‍ ജില്ലാ കലക്ടര്‍ പി.ബി നൂഹിന് എ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.ജി രാജന്‍, ജോയിന്‍റ് സെക്രട്ടറി എം.വി ജേക്കബ് എന്നിവര്‍ കൈമാറി. ജില്ലയിലെ എ.കെ.ടി.എ അംഗങ്ങള്‍ക്കായി 5000 സൗജന്യ മാസ്‌കുകളും ഇവര്‍ തയ്യാറാക്കുന്നുണ്ട്.

നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 250, തിരുവല്ല താലൂക്ക് ആശുപത്രി 500, അടൂര്‍ ജനറല്‍ ആശുപത്രി 250, പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍ 300 എന്നിങ്ങനെ സൗജന്യ തുണി മാസ്‌കുകള്‍ സംഘടന വിതരണം നടത്തിക്കഴിഞ്ഞു. ഓള്‍ കേരള ടെയിലേഴ്സ് അസോസിയേഷന്‍ സംസ്ഥാനത്ത് മുഴുവനായി സംഘടന അംഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഏഴു ലക്ഷം സൗജന്യ തുണി മാസ്‌കുകള്‍ നിര്‍മ്മിച്ചു വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details