പാലക്കാട് :സുബൈര്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്‌എസ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് നടപടി. ഗൂഢാലോചനയിൽ പങ്കെടുത്ത കൊട്ടേക്കാട് സ്വദേശി എസ് സുചിത്രൻ(32), പള്ളത്തേരി സ്വദേശി ജി ഗിരീഷ് (41), എടുപ്പുകുളം സ്വദേശി ആർ ജിനീഷ് (കണ്ണൻ –24), അട്ടപ്പള്ളം സ്വദേശി മനു(31) എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
സുബൈര്‍ വധക്കേസ് : പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - പാലക്കാട് സുബൈര്‍ വധക്കേസ്
പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത് രണ്ട് ദിവസത്തേക്ക്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും
സുബൈര്‍ വധക്കേസ്; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്മാരായ ഇവരെ ചോദ്യം ചെയ്യുന്നത് കേസിൽ നിർണായകമാകുമെന്നാണ് പൊലീസ് വിലയിരുത്തൽ. ഗൂഢാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നതടക്കം കണ്ടെത്താനുണ്ട്. പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തും.
കേസിൽ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്. 2022 ഏപ്രില്‍ 15നാണ് എസ്‌ഡിപിഐ പ്രവര്‍ത്തകനായ സുബൈര്‍ കൊല്ലപ്പെടുന്നത്.