പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചിമലയിൽ യുവാവ് കുടുങ്ങിയ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം മുന്നിൽകണ്ട് എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുകയാണെന്ന് ജില്ല കലക്ടർ മൃൺമയി ജോഷി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽനിന്ന് മിലിട്ടറിയുടെ മല കയറ്റവിഭാഗത്തെ ജില്ലാ ഭരണകൂടം അധികൃതർ അറിയിച്ചിട്ടുണ്ട്. ചെറാട് റഷീദയുടെ മകൻ ബാബു (23) ആണ് മലയിൽ കുടുങ്ങിയത്.
മലമ്പുഴ മലയിൽ കുടുങ്ങി യുവാവ് ; എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു - കൂർമ്പാച്ചിമലയിൽ യുവാവ് കുടുങ്ങി
ചെറാട് റഷീദയുടെ മകൻ ബാബു (23) ആണ് മലയിൽ കുടുങ്ങിയത്
മലമ്പുഴ മലയിൽ കുടുങ്ങി യുവാവ്; എൻ.ഡി.ആർ.എഫ് സംഘം മലകയറ്റം തുടരുന്നു
മലയ്ക്ക് ആയിരം മീറ്ററോളം ഉയരമുണ്ട്. ഇന്നലെ വൈകിട്ടാണ് യുവാവ് മല കയറ്റത്തിനിടെ ഉയർന്ന ഭാഗത്ത് കുടുങ്ങിയത്. ഇന്നലെ രാത്രി മുതൽ പൊലീസ്, ഫോറസ്റ്റ്, ഫയർഫോഴ്‌സ് വിഭാഗം രക്ഷാപ്രവർത്തനം നടത്തി വരുന്നതായി ജില്ല കലക്ടർ അറിയിച്ചു. ഹെലികോപ്‌ടർ രക്ഷാപ്രവർത്തനം മലയിടുക്കിൽ തങ്ങിയ യുവാവിനടുത്തേയ്ക്ക് എത്താൻ സാധിക്കാത്തതിനാൽ പിന്തിരിയുകയായിരുന്നു. ജില്ല കലക്‌ടർ, ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥൻ, എ.ഡി.എം കെ.മണികണ്Oൻ, മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുണ്ട്.