പാലക്കാട്: മലമ്പുഴ എലിച്ചിരം മലയോട് ചേർന്ന് കൂർമ്പാച്ചിമല കയറാൻ പോയ യുവാവ് തിരികെ വരാനാവാതെ കുടുങ്ങി. ചെറാട്ടിൽ റഷീദയുടെ മകൻ ബാബു ആണ് (21) കുടുങ്ങിയത്. തിങ്കൾ രാവിലെ ബാബുവിനോടൊപ്പം മലകയറാൻ പോയ പ്രദേശവാസികളായ രണ്ടു പേർ പാതിവഴിയിൽ മടങ്ങിയെങ്കിലും ബാബു വീണ്ടും മലകയറി. ഇയാള്‍ കുടുങ്ങിയിട്ട് 24 മണിക്കൂറായിട്ടും രക്ഷിക്കാനായിട്ടില്ല.
കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ രണ്ടു പാറകൾക്കിടയിൽ യുവാവ് കിടക്കുന്നതു കണ്ടെങ്കിലും രക്ഷപ്പെടുത്താനായില്ല. പകൽ 2.30ന് വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകരും പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. യുവാവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയെങ്കിലും അവിടേക്ക് എത്താനാവാത്ത സാഹചര്യമാണ്. ഇയാളുടെ കാലിന് ഗുരുതര പരിക്കേറ്റതായി പറയുന്നു.