പാലക്കാട്: ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ലക്കിടി സ്വദേശികളായ അബ്ദുൾ റഷീദ്, ഗിരീഷ്, മുഹമ്മദ് റെനൂപ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ എട്ടിന് ചിനക്കത്തൂർ പൂരം കഴിഞ്ഞ് പെരിങ്ങോട്ടുക്കുർശിയിൽ നിന്നെത്തിയ 10 പേർ നാട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഘർഷമുണ്ടായത്.
ചിനക്കത്തൂർ പൂരത്തിനിടെ യുവാവിന്‍റെ മരണം; മൂന്ന് പേർ അറസ്റ്റിൽ - youth died in chinakathoor pooram
വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു
![ചിനക്കത്തൂർ പൂരത്തിനിടെ യുവാവിന്‍റെ മരണം; മൂന്ന് പേർ അറസ്റ്റിൽ ചിനക്കത്തൂർ പൂരം പൂരത്തിനിടെ യുവാവിന്‍റെ മരണം മൂന്ന് പേർ അറസ്റ്റിൽ പാലക്കാട് പാലക്കാട് ക്രൈം palakkad palakkad crime youth died in chinakathoor pooram chinakathoor pooram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6399824-thumbnail-3x2-gh.jpg)
ചിനക്കത്തൂർ പൂരത്തിനിടെ യുവാവിന്‍റെ മരണം; മൂന്ന് പേർ അറസ്റ്റിൽ
ചിനക്കത്തൂർ പൂരത്തിനിടെ യുവാവിന്‍റെ മരണം; മൂന്ന് പേർ അറസ്റ്റിൽ
വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ലക്കിടിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ മൂന്ന് അംഗ സംഘത്തെ 10 പേർ അടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. സംഘർഷത്തിനിടെ കുത്തേറ്റ രഘുവരൻ ഓടി സമീപത്തെ വയലിലേക്ക് വീണു. അമിതമായ രക്ത സ്രാവുണ്ടായതാണ് മരണകാരണം. കേസിൽ മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.