പാലക്കാട്ട് മൃതദേഹം മാറി നൽകിയ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം - sumesh achuthan
പ്രതിഷേധ പ്രകടനം ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു
പാലക്കാട്: ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിലേക്ക് പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം ഡിസിസി വൈസ് പ്രസിഡന്‍റ് സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത് എന്നും കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് അനൂപ്, ബോബൻ മാട്ടുമന്ത തുടങ്ങിയവർ പങ്കെടുത്തു.