16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ - palakkad latest news
സേലത്ത് നിന്ന് കഞ്ചാവുമായി തൃശൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ലിബിൻ ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്.
![16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ railway police തീവണ്ടി cannabis in palakkad cannabis palakkad latest news ചെന്നൈ മംഗലാപുരം എക്‌സ്‌പ്രസ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6020962-16-6020962-1581319000858.jpg)
16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
പാലക്കാട്:ചെന്നൈ- മംഗലാപുരം എക്‌സ്‌പ്രസ്സിൽ എത്തിയ യാത്രക്കാരനിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി. തൃശൂർ അരണാട്ടുകര സ്വദേശി ലിബിൻ ആണ് ആർ.പി.എഫ് കുറ്റാന്വേഷണ വിഭാഗത്തിന്‍റെ പിടിയിലായത്. സേലത്ത് നിന്ന് കഞ്ചാവുമായി തീവണ്ടിയിൽ കയറിയ ലിബിൻ പാലക്കാട് ഇറങ്ങിയ ശേഷം തൃശൂരിലേക്ക് ബസ്സിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. പ്രതിയെ എക്‌സസൈസ് വിഭാഗത്തിന് കൈമാറി.