കേരളം

kerala

ETV Bharat / state

പാലക്കാട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി - പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി

പിറന്നാളാണെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ വീട്ടിൽ വിളിച്ചുവരുത്തി തീകൊളുത്തുകയായിരുന്നു.

young man set minor girl on fire in Kollengode  young man set minor girl on fire  പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി  കൊല്ലങ്കോട് പെൺകുട്ടിക്കെതിരെ ആക്രമണം
കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി യുവാവ് തീ കൊളുത്തി

By

Published : Apr 24, 2022, 12:51 PM IST

Updated : Apr 24, 2022, 1:21 PM IST

പാലക്കാട്: കൊല്ലങ്കോട് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പതിനാറുകാരിയെയാണ് സുഹൃത്ത് ബാലസുബ്രഹ്മണ്യം തീ കൊളുത്തിയത്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച കാലത്ത് ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ബാലസുബ്രഹ്മണ്യവും പെണ്‍കുട്ടിയും ഏറെനാളായി പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇരുവരെയും ബന്ധത്തില്‍നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതുകാരണമാകാം പെണ്‍കുട്ടിയെ തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് നാട്ടുകാര്‍ കരുതുന്നത്.

പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് ഞായറാഴ്‌ച രാവിലെ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് മുറിയില്‍വച്ച്‌ പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. സംഭവസമയം യുവാവിന്‍റെ അമ്മയും ഇളയസഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

മുറിയില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെയാണ് അടുക്കളയിലായിരുന്ന അമ്മയും സമീപവാസികളും സംഭവമറിഞ്ഞത്. തുടര്‍ന്ന് തീയണച്ച ശേഷം ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച്‌ മകന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പെണ്‍കുട്ടി എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്നും ബാലസുബ്രഹ്മണ്യത്തിന്‍റെ അമ്മ പ്രതികരിച്ചു.

Last Updated : Apr 24, 2022, 1:21 PM IST

ABOUT THE AUTHOR

...view details