അഗളിയിൽ 75 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ - 75 bottles of liquor
മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു
പാലക്കാട്: അഗളിയിൽ 75 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ. അഗളി എക്സൈസ് പ്രിവന്‍റീവ് ഓഫീസർ പി.സന്തോഷ് കുമാറിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭൂതിവഴിയിൽ നിന്നും സ്കൂട്ടറിൽ കടത്തുകയായിരുന്ന 75 കുപ്പി മദ്യം പിടികൂടിയത്. പട്ടിമാളം സ്വദേശി രമേശാണ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ടിഎൻ 38 സിപി 2711 രജിസ്റ്റർ നമ്പരോടു കൂടിയ ഒരു സ്കൂട്ടറും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിക്കെതിരെ അബ്‌കാരി ആക്‌ട് പ്രകാരം കേസെടുത്തു. പ്രതിയെ മണ്ണാർക്കാട് കോടതി മുമ്പാകെ ഹാജരാക്കി കസ്റ്റഡിയിൽ വിട്ടു .