പാലക്കാട്:തൃത്താല ഒതളൂർ ഹരിത പാടശേഖരസമിതിയുടെ നടീൽ ഉത്സവം സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തരിശുരഹിത തൃത്താലയാണ് ലക്ഷ്യമെന്ന് ഹരിത പാടശേഖര സമിതിയുടെ കൃഷിയിടത്തിൽ നടീൽ ഉദ്ഘാടനം നടത്തി സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ഒരു വർഷത്തിൽ രണ്ട് വിള നെല്ലും ഒരു വിള പയറുവർഗങ്ങളും മികച്ച രീതിയിൽ കൃഷി ചെയ്ത് നേട്ടമുണ്ടാക്കുന്ന പാടശേഖരസമിതിയാണ് ഹരിതം പാടശേഖരം.
ലക്ഷ്യo പൂർത്തിയാക്കുന്നതിന് കാർഷിക വിജ്ഞാന കേന്ദ്രം, കാർഷിക യൂണിവേഴ്‌സിറ്റി എന്നിവയോടൊപ്പം കർഷകരുടെ സഹകരണവും പ്രധാന്യമുള്ളതാണ്. ലോകവ്യാപകമായി ഭക്ഷ്യ പ്രതിസന്ധിയും വിലക്കയറ്റവും വ്യാപകമാകുന്ന സാഹചര്യത്തിൽ കൃഷിയുടെ പ്രാധാന്യം ലോകം തിരിച്ചറിയുകയാണ്. സമൂഹം കൃഷിയിലേക്ക് തിരിച്ചു വരികയാണെന്നും ഹരിത പാടശേഖര സമിതിയുടെ പ്രവർത്തനം സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.