പാലക്കാട്:മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച എ.വി. ഗോപിനാഥ്. നിയമസഭാ സീറ്റ് വേണ്ടെന്നും സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ നേതൃത്വത്തിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്നുകൂടി കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് സ്ഥാനാർഥിയാകില്ലെന്ന് എ.വി. ഗോപിനാഥ് - പാലക്കാട് തെരഞ്ഞെടുപ്പ് വാർത്തകൾ
തന്‍റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും നേതൃത്വം തന്നോടാലോചിച്ചില്ലെന്നും എ.വി ഗോപിനാഥ്
![പാലക്കാട് സ്ഥാനാർഥിയാകില്ലെന്ന് എ.വി. ഗോപിനാഥ് av gopinath news palakkad election news kerala assembly election 2021 എ.വി. ഗോപിനാഥ് വാർത്ത പാലക്കാട് തെരഞ്ഞെടുപ്പ് വാർത്തകൾ കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10937840-thumbnail-3x2-pkd.jpg)
പാലക്കാട്ട് സ്ഥാനാർഥിയാകില്ലെന്ന് എ.വി. ഗോപിനാഥ്
പാര്‍ട്ടി നേതാക്കള്‍ പറഞ്ഞശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് ഗുണകരമായ നേതൃത്വം വരട്ടെയെന്നും മത്സരിക്കാന്‍ മനസില്ലെന്ന് പറയുന്ന തന്നില്‍ എന്തിനാണ് സ്ഥാനാര്‍ഥിത്വം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്‍റെ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും തന്നോടാലോചിച്ചില്ലെന്നും എ.വി ഗോപിനാഥ് കൂട്ടിചേർത്തു.