പാലക്കാട്:മണ്ണാര്‍ക്കാട് താലൂക്ക് ഗവ.ആശുപത്രി പ്രസവ വാര്‍ഡില്‍ ഡോക്‌ടര്‍മാരില്ലാത്തതില്‍ പ്രതിഷേധിച്ച് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയെ സ്‌ത്രീകള്‍ തടഞ്ഞു. തിങ്കളാഴ്‌ചയാണ് സംഭവം. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിന് എം.എല്‍.എ എത്തിയപ്പോഴാണ് ഗര്‍ഭിണികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായെത്തിയത്.
ആശുപത്രിയിലുണ്ടായിരുന്ന രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ക്ക് സ്ഥലംമാറ്റമുണ്ടായിട്ട് മൂന്ന് വര്‍ഷമായി. എന്നാല്‍ പകരമെത്തിയ രണ്ട് ഡോക്‌ടര്‍മാര്‍ അവധിയിലാണ്. അതുകൊണ്ട് നിലവില്‍ പ്രസവ വാര്‍ഡ് അടച്ചിട്ടിരിക്കുകയാണ്.