പാലക്കാട്:യുവതിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. മുതുതല പറക്കാട് അമ്മന്നൂർ ചേക്കോട്ടിൽ സ്വദേശിനി സുരഭി (25) ആണ് മരിച്ചത്. ഞായറാഴ്‌ച രാവിലെ മുതൽ യുവതിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
പട്ടാമ്പിയിൽ കാണാതായ യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി - സുരഭി
ഞായറാഴ്‌ച രാവിലെ മുതൽ യുവതിയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തിയത്
ഭർത്താവ് പൊന്നാനി ഈശ്വരമംഗലം സ്വദേശി ഇട്ടിപ്പറ്റവളപ്പിൽ സച്ചിനൊപ്പം പരുതൂർ കുളമുക്കിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു സുരഭി. ഇതിനിടെ ഞായറാഴ്‌ച മുതൽ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന് ഭർത്താവും നാട്ടുകാരും ചേർന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് തിങ്കളാഴ്‌ച രാവിലെയോടെ തൊട്ടടുത്ത വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. പട്ടാമ്പി പൊലീസ് മേൽനടപടി സ്വീകരിച്ചു. പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം വിട്ടുകൊടുത്ത മൃതദേഹം ഷൊർണൂർ പുണ്യതീരം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മകൾ: ആവണി (ഒന്നര മാസം). അച്ഛൻ: രാജൻ. അമ്മ: പരതയായ സുനിത. സഹോദരി: സൂര്യ.