കേരളം

kerala

ETV Bharat / state

പാലക്കാട് ചെന്നായക്കൂട്ടം ആടുകളെ കൊന്നു - പാലക്കാട് വാര്‍ത്ത

മലമ്പുഴ ആനക്കല്ല് എലാക്കിനു സമീപം മുത്തുകുളത്താണ് സംഭവം.

പാലക്കാട് ചെന്നായക്കൂട്ടം ആടുകളെ കൊന്നു  wolves killed the goats in Palakkad  wolves killed the goats  Palakkad local news  പാലക്കാട് വാര്‍ത്ത  ചെന്നായ്‌ക്ക് ആടിനെ കൊന്നു
പാലക്കാട് ചെന്നായക്കൂട്ടം ആടുകളെ കൊന്നു

By

Published : Mar 8, 2022, 8:18 AM IST

പാലക്കാട്:ചെന്നായക്കൂട്ടം ആടുകളെ കടിച്ചുകൊന്നു. മലമ്പുഴ ആനക്കല്ല് എലാക്കിനു സമീപം മുത്തുകുളത്താണ് സംഭവം. പ്രദേശവാസികളായ തങ്കച്ചൻ ഓമന ദമ്പതികളുടെ എട്ട് ആടുകളെയാണ്‌ ചെന്നായക്കൂട്ടം കടിച്ചു കൊന്നത്‌.

കൂട്ടത്തിലുള്ള ഒരു കുഞ്ഞുമാത്രമാണ് ചെന്നായ്‌ക്കളുടെ ആക്രമണത്തിൽ നിന്ന്‌ രക്ഷപ്പെട്ടത്. ചത്ത അടുകളുടെ കൂട്ടത്തിൽ പൂർണ ഗർഭിണിയായ ആടും ഉൾപ്പെടുന്നു.

also read: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവച്ച് കൊന്നു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

തിങ്കളാഴ്‌ച പകൽ രണ്ടിനാണ് സംഭവം. രാവിലെ വീടിന്‌ സമീപത്തെ പറമ്പിൽ മേയാൻ പോയ ആടുകളെ 15 ചെന്നായകൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details