പാലക്കാട്: സ്‌കൂൾ കായിക കിരീടം ഒരിക്കൽക്കൂടി പാലക്കാട് എത്തിച്ച കായികതാരങ്ങൾക്കും അധ്യാപകർക്കും ജില്ലാഭരണകൂടം സ്വീകരണം നൽകി. വിക്ടോറിയ കോളജിൽ നിന്ന് മോയിൻസ് സ്‌കൂൾ വരെ നടന്ന ഘോഷയാത്രയോടെയാണ് പാലക്കാടിന്‍റെ അഭിമാന താരങ്ങളെ സ്വീകരിച്ചത്.
കായിക കിരീടം ചൂടി പാലക്കാട്; താരങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം - പാലക്കാടിന് സംസ്ഥാന സ്‌കൂൾ കായിക കിരീടം
മൂന്നാം തവണയാണ് പാലക്കാടിന് സംസ്ഥാന സ്‌കൂൾ കായിക കിരീടം ലഭിക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ എറണാകുളത്തെ പിന്തള്ളിയാണ് പാലക്കാട് ചാമ്പ്യൻമാരായത്.
കായിക കിരീടം
ഇത് മൂന്നാം തവണയാണ് പാലക്കാടിന് സംസ്ഥാന സ്‌കൂൾ കായിക കിരീടം ലഭിക്കുന്നത്. മുമ്പ് രണ്ട് തവണയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയതെങ്കിൽ ഇത്തവണ എതിരാളികളായ എറണാകുളത്തെ ബഹുദൂരം പിന്നിലാക്കിയായിരുന്നു കിരീടനേട്ടം. ഇതിനോടൊപ്പം മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കല്ലടി, പറളി, മുണ്ടൂർ സ്‌കൂളുകൾക്കൊപ്പം പുതിയ സ്‌കൂളുകളും പാലക്കാടിന്‍റെ കിരീട നേട്ടത്തിൽ പങ്കാളികളായി.