കേരളം

kerala

ETV Bharat / state

കാടിറങ്ങി കാട്ടാനക്കൂട്ടം, ജനവാസ മേഖലകളില്‍ വിഹരിക്കുന്നു ; പാലക്കാടും ഭീതിയോടെ ജനം - ധോണി ലീഡ്‌സ് കോളജ്

മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ എന്നീ പഞ്ചായത്തുകളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മലമ്പുഴ കരടിയോട് ഭാഗത്ത് 17 എണ്ണമാണ് എത്തിയത്

wild elephant palakkad  palakkad  പാലക്കാട്  മലമ്പുഴ  പുതുപരിയാരം  അകത്തേതറ  മുണ്ടൂർ  ധോണി ലീഡ്‌സ് കോളജ്  കാടിറങ്ങി കാട്ടാനക്കൂട്ടം
പാലക്കാട് കാട്ടാനക്കൂട്ടം

By

Published : Jan 11, 2023, 8:38 AM IST

പാലക്കാട് കാട്ടാനക്കൂട്ടം

പാലക്കാട് :ജനവാസ മേഖലകളില്‍ വീണ്ടും കാട്ടാനക്കൂട്ടം. മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ എന്നീ പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മലമ്പുഴ കരടിയോടുഭാഗത്ത് തമ്പടിച്ചിരിക്കുന്നത് 17 എണ്ണമാണ്.

ധോണി ലീഡ്‌സ് കോളജ്, മായാപുരം ഭാഗത്ത് മൂന്നെണ്ണവും, പുതുപ്പരിയാരം അരിമണി ഭാഗത്ത് ആർത്തക്കാട്ടിൽ പിടി7 എന്ന കൊലയാളി കൊമ്പനും, മുണ്ടൂർ നൊച്ചിപ്പള്ളി ഭാഗത്ത് അഞ്ച് എന്നിങ്ങനെയും പഞ്ചായത്തുകളുടെ ഏത് ഭാഗത്ത് തിരിഞ്ഞാലും ആനക്കൂട്ടങ്ങളാണ്. മുൻപ് ആനകൾ രാത്രിയിലാണ് ജനവാസമേഖലകളില്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും കാണാം.

ചൊവ്വാഴ്ച(10-1-2023) രാവിലെ ഏഴിന് മായാപുരം കോളനി ഭാഗത്തും, ലീഡ്‌സ് കോളജ്, ധോണി, റെയിൽവേ കോളനി ഭാഗത്തും മൂന്ന് ആനകളാണ് ഓടി നടന്നത്. മലമ്പുഴ കരടിയോട്, മലമ്പുഴ റിസർവോയർ, ഗവർണർ സിറ്റി ഭാഗത്ത് രണ്ടാഴ്ചയായി തമ്പടിച്ചിരിക്കുന്ന 17 അംഗ സംഘം നാട്ടുകാരുടെ ഉറക്കം കെടുത്തിയിട്ട് ദിവസങ്ങളായി. ഇതോടെ പ്രദേശവാസികൾ ആനക്കല്ല്, മലമ്പുഴ റോഡിലൂടെ ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്.

നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന പാതയിൽ ആനക്കൂട്ടം നിരന്ന് നിൽക്കുകയാണ്. പ്രദേശത്തെ തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവയും ആനക്കൂട്ടം നശിപ്പിച്ചു. ഒരു മാസം മുൻപ് മലമ്പുഴ അഗ്രികൾച്ചറൽ ഫാമിലെ ആയിരം തെങ്ങിൻതൈകള്‍ കാട്ടാനകൾ നശിപ്പിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് വിൽപ്പനയ്ക്കുവച്ചിരുന്ന നൂറ് കണക്കിന് മാവിൻ തൈകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. നെൽകൃഷിയും നശിപ്പിച്ചു. വനപാലകർ ഒരു ഭാഗത്തുകൂടി കാടുകയറ്റുമ്പോൾ മാറുഭാഗത്തുകൂടി കാട്ടാനകൾ നാട്ടിലിറങ്ങുകയാണ്.

ധോണിയിൽ ഇറങ്ങിയ ഒരു ആനയെ പിടിക്കാൻ കെണി ഒരുക്കുന്ന തിരക്കിലാണ് വനപാലകർ. എന്നാൽ കന്നുകാലികളെ പോലെ നാട്ടിൽ മേഞ്ഞുനടക്കുകയാണ് കാട്ടാനകൾ. ഇതുകാരണം ജോലിക്ക് പോകാനോ മറ്റ് ആവശ്യങ്ങൾക്ക് വീടിനുപുറത്ത് ഇറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടങ്ങളിലുള്ളവര്‍.

ABOUT THE AUTHOR

...view details