പാലക്കാട്: കഞ്ചിക്കോട് കൊട്ടാമുടിയില്‍ ട്രെയിനിടിച്ച് ചരിഞ്ഞ കാട്ടാനയുടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വിദഗ്‌ധ വെറ്റിനറി ഡോക്‌ടറെ എത്തിച്ച് റെയില്‍വേ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇന്ന് (ഒക്‌ടോബർ 14) പുലര്‍ച്ചെ 3.15 ഓടെയാണ് ട്രെയിന്‍ ഇടിച്ച് കാട്ടാന ചരിഞ്ഞത്.
കഞ്ചിക്കോട് കാട്ടാന ചരിഞ്ഞ സംഭവം: ആനയെ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിക്കും
റെയില്‍വേ, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിദഗ്‌ധ ഡോക്‌ടറെ എത്തിച്ചാണ് ആനയെ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്
കഞ്ചിക്കോട് കാട്ടാന ചെരിഞ്ഞ സംഭവം: ആനയെ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിക്കും
കന്യാകുമാരിയില്‍ നിന്നും ഗുവാഹത്തിയിലേയ്ക്ക് പോകുകയായിരുന്ന വിവേക് എക്‌സ്‌പ്രസാണ് കാട്ടാനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ 20 വയസുള്ള പിടിയാന സംഭവ സ്ഥലത്ത് വച്ച് തന്നെ ചരിഞ്ഞു. കൂടയുണ്ടായിരുന്ന കാട്ടാനകൾ സമീപത്തെ വനത്തിലേക്ക് കയറി പോയതോടെയാണ് തുടര്‍നടപടികള്‍ സ്ഥലത്ത് ആരംഭിച്ചത്.
Also Read:കഞ്ചിക്കോട് കാട്ടാന ചെരിഞ്ഞ സംഭവം: ലോക്കോ പൈലറ്റിനെതിരെ നിയമനടപടിയുമായി വനം വകുപ്പ്