പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. അഗളി വണ്ണാന്തറമേട് സ്വദേശി ശെൽവരാജ് (30) ആണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്‌ച രാത്രി എട്ടുമണിക്കായിരുന്നു ആക്രമണം. കുളിക്കാനായി ശിരുവാണി പുഴയിലേക്ക് പോയ ശെൽവരാജ് ഒറ്റയാൻ്റെ മുന്നിൽ അകപ്പെടുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക് - injured in wild elephant attack
അഗളി വണ്ണാന്തറമേട് സ്വദേശി ശെൽവരാജ് (30) ആണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
![കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക് wild elephant attack കാട്ടാന ആക്രമണം യുവാവിന് ഗുരുതര പരുക്ക് ശിരുവാണി injured in wild elephant attack വണ്ണാന്തറമേട് സ്വദേശി ശെൽവരാജ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10972301-thumbnail-3x2-aana.jpg)
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്
ആനയുടെ ചിന്നം വിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആനയുടെ ശ്രദ്ധ തിരിച്ച് ശെൽവരാജിനെ രക്ഷിച്ചത്. ആനയുടെ ചവിട്ടേറ്റ് ശെൽവരാജിന്‍റെ വാരിയെല്ലുകൾ തകർന്നിട്ടുണ്ട്. അബോധാവസ്ഥയിലുള്ള ശെൽവരാജിനെ കോട്ടത്തറ ഗവൺമെന്‍റ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്‌തു. പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി കാട്ടാനശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം ഷോളയൂർ കുലുക്കൂരിലെ വയോധികന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു.