കേരളം

kerala

ETV Bharat / state

കെഎം ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പത്രപ്രവര്‍ത്തക യൂണിയന്‍ - wife

ബഷീറിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണം

കെഎം ബഷീറിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; പത്രപ്രവര്‍ത്തക യൂണിയന്‍

By

Published : Aug 6, 2019, 11:13 AM IST

പാലക്കാട്: ശ്രീറാം വെങ്കിട്ടരാമന്‍റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി. ബഷീറിന്‍റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നിയമനടപടി ഉണ്ടാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അനുശോചന യോഗത്തില്‍ പാലക്കാട്ടെ ദൃശ്യ-പത്ര മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുത്തു. പ്രസ് ക്ലബ് പ്രസിഡന്‍റ് സികെ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിപി നാരായണന്‍ കുട്ടി പ്രമേയം അവതരിപ്പിച്ചു.

ABOUT THE AUTHOR

...view details