പാലക്കാട്: വിധി വീൽചെയറിലാക്കിയെങ്കിലും ജീവകാരുണ്യപ്രവർത്തനങ്ങളാൽ ആനന്ദം കണ്ടെത്തുന്ന വാസുണ്ണിക്ക് സഹപാഠികളുടെ സ്‌നേഹ സമ്മാനം. അരയ്ക്ക് താഴെ ചലനശേഷി നഷ്‌ടപ്പെട്ട സുഹൃത്തിന് പ്രയാസമില്ലാതെ ഓടിക്കാൻ കഴിയുന്ന കാറാണ് കൂട്ടുകാർ സമ്മാനിച്ചത്. തിരുവേഗപ്പുറ പട്ടാഴി കോമത്ത് വാസുദേവൻ എന്ന വാസുണ്ണിക്ക് ബെംഗളൂരുവിലിരിക്കെ അപകടം സംഭവിച്ചത് 37 വർഷങ്ങൾക്ക് മുൻപാണ്. തുടർന്ന് കാലുകൾ തളർന്നെങ്കിലും ശരീരത്തിന്‍റെ പരിമിതിയെ മനക്കരുത്താലും നിശ്ചയദാർഡ്യത്താലും വാസുണ്ണി മറികടന്നു. പിന്നീട് തന്നെ പോലെ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങാകുവാൻ തുടങ്ങി. സമാന വേദനകളിലൂടെ കടന്നുപോകുന്നവർക്ക് സാന്ത്വനമാകാൻ വാസുണ്ണി പ്രയത്നിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി. ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ വർക്കിങ് പ്രസിഡന്‍റായും കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൊറ്റിയിലും അന്ന് തൊട്ട് ഇന്നു വരെ പ്രവർത്തിച്ചു വരികയാണ് വാസുണ്ണി.
വാസുണ്ണിക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാം; ചേർത്തു പിടിച്ച് സഹപാഠികൾ - വാസുണ്ണി വീൽചെയർ
വിധിയോട് പോരാടി വിജയിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി വാസ്സുണ്ണിക്ക് പരൂതൂർ ഹൈസ്‌കൂളിലെ പൂർവ വിദ്യാർഥികളാണ് നാല് ലക്ഷത്തോളം രൂപ വിലവരുന്ന കാർ സമ്മാനമായി നൽകിയത്.
![വാസുണ്ണിക്ക് പരസഹായമില്ലാതെ യാത്ര ചെയ്യാം; ചേർത്തു പിടിച്ച് സഹപാഠികൾ wheelchair person vasunni got gift from friends friends gifted car for wheelchair person vasunni വാസുണ്ണി സഹപാഠികൾ കാർ ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ വാസുണ്ണി വീൽചെയർ വീൽചെയർ മനുഷ്യർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9350246-thumbnail-3x2-wheelchair.jpg)
വിധിയോട് പോരാടി വിജയിച്ച ഏവരുടെയും പ്രയങ്കരനായ വാസുണ്ണിക്ക് പ്രത്യേകം സജ്ജീകരണങ്ങളുള്ള മാരുതി സെലേറിയോ കാർ നൽകാൻ സുഹൃത്തുക്കൾ തീരുമാനിച്ചെങ്കിലും വാസുണ്ണി എതിർത്തു. എന്നാൽ നിരന്തരമായ അഭ്യർഥനകൾക്കും സ്‌നേഹത്തിനും മുൻപിൽ വാസുണ്ണി കീഴടങ്ങി. പരുതൂർ ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ചുകാരനാണ് വാസ്സുണ്ണി. തന്‍റെ സഹപാഠികൾ 40 വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയതും വാസുണ്ണിക്ക് വേണ്ടിയായിരുന്നു.
പരസഹായമില്ലാതെ യാത്ര ചെയ്യാവുന്ന കാർ കൈകൾ മാത്രം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകുന്നതാണ്. പുതിയ കാറിൽ ദിവസങ്ങൾക്കകം വാസ്സുണി നിരത്തിലിറങ്ങും. തന്‍റെ സാന്ത്വന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ.