വാളയാർ നീതിയാത്ര തടഞ്ഞ് പൊലീസ്; മാതാപിതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് മന്ത്രി - മന്ത്രി എകെ ബാലൻ
വാളയാർ കേസിൽ പുനരന്വേഷണം വേണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. കേസ് അട്ടിമറിച്ച എം.ജെ സോജനടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും മാതാപിതാക്കൾക്കുണ്ട്.
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തിയ നീതിയാത്ര മന്ത്രി എ.കെ ബാലന്‍റെ വസതിക്കു മുന്നിൽ പൊലീസ് തടഞ്ഞു. പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച അട്ടപ്പള്ളത്ത് വീട്ടിൽ നിന്നും ചൊവ്വാഴ്‌ചയാണ് മാതാപിതാക്കൾ കാൽനടയാത്ര ആരംഭിച്ചത്. തുടർന്ന് ഇന്ന് വിക്‌ടോറിയ കോളജിന് സമീപം മന്ത്രിയുടെ വസതിക്ക് മുന്നിൽ എത്തിച്ചേർന്ന മാർച്ച് പൊലീസ് തടയുകയായിരുന്നു. അതേസമയം ഉച്ചയ്ക്ക് ശേഷം മാതാപിതാക്കളുമായി കൂടിക്കാഴ്‌ച നടത്താമെന്ന് മന്ത്രി എ.കെ ബാലൻ അറിയിച്ചു. വാളയാർ കേസിൽ പുനരന്വേഷണം വേണമെന്നും കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. കേസ് അട്ടിമറിച്ച എം.ജെ സോജനടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും മാതാപിതാക്കൾക്കുണ്ട്.