കേരളം

kerala

ETV Bharat / state

ഹനീഫ് കമ്മിഷൻ റിപ്പോർട്ടിൽ വിശ്വാസ്യതയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ - ഡിവൈഎസ്‌പി സോജൻ

ചാക്കോ മാറിയതിന് ശേഷമാണ് ഡിവൈഎസ്‌പി സോജന്‍ അന്വേഷണം ആരംഭിച്ചത്. സോജൻ്റെ പേര് ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല. ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു.

ഹനീഫ് കമ്മീഷൻ റിപ്പോർട്ട്  വാളയാർ പെൺകുട്ടി  വാളയാർ പെൺകുട്ടികളുടെ അമ്മ  walayar case  Hanif Commission report  ഡിവൈഎസ്‌പി സോജൻ  എസ്ഐ ചാക്കോ
ഹനീഫ് കമ്മീഷൻ റിപ്പോർട്ടിൽ വിശ്വാസ്യതയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ

By

Published : Jan 14, 2021, 11:55 AM IST

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് സഹോദരിമാര്‍ പീഡനത്തിനിരയാകുകയും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. കേസ് ആദ്യം അന്വേഷിച്ച എസ്ഐ ചാക്കോക്കെതിരെ മാത്രമല്ല ഡിവൈഎസ്‌പി സോജനെതിരെയും നടപടി വേണം. ചാക്കോ മാറിയതിന് ശേഷമാണ് ഡിവൈഎസ്‌പി സോജന്‍ അന്വേഷണം ആരംഭിച്ചത്. സോജൻ്റെ പേര് ജുഡിഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടു പോലുമില്ല. ഇവരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഹനീഫ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പൂര്‍ണ സംതൃപ്തരല്ലെന്നും കുടുംബം പ്രതികരിച്ചു.

ഹനീഫ് കമ്മീഷൻ റിപ്പോർട്ടിൽ വിശ്വാസ്യതയില്ല; വാളയാർ പെൺകുട്ടികളുടെ അമ്മ
പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി സിസ്റ്റര്‍ അഭയ കേസില്‍ കൂറുമാറാതെ ഉറച്ചുനിന്ന സാക്ഷി രാജുവും കുടുംബവും വാളയാറിലെത്തി. മൂത്തകുട്ടി മരിച്ചതിൻ്റെ നാലാം ഓര്‍മദിനത്തില്‍ അമ്മ നടത്തിയ ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാനാണ് രാജുവും കുടുംബവുമെത്തിയത്. സത്യം ജയിക്കുമെന്നും എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ പോരാടണമെന്നും രാജു അമ്മയോട് പറഞ്ഞു.അതേസമയം കുടുംബം പറഞ്ഞ ആവശ്യങ്ങളിലെല്ലാം സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടും സമരം തുടരുന്നതില്‍ സമരസമിതിയിലും ഭിന്നതയുയര്‍ന്നു. കേസില്‍ പുനര്‍വിചാരണ നടത്താന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാരും തീരുമാനമെടുത്തു. തുടര്‍ന്നും സജീവ സമരം തുടരുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണമാണ് സമരസമിതിയിലെ ചില പ്രവർത്തകർ ഉന്നയിച്ചത്.

ABOUT THE AUTHOR

...view details