വാളയാര്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പി.കെ കൃഷ്‌ണദാസ് - വാളയാര്‍ കേസ്
ആഭ്യന്തര വകുപ്പിന്‍റെ സഹായത്തോടെയാണ് കേസ് അട്ടിമറിച്ചതെന്നും പി.കെ കൃഷ്‌ണദാസ് ആരോപിച്ചു.
![വാളയാര്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പി.കെ കൃഷ്‌ണദാസ് വളയാര്‍ കേസ് വളയാര്‍ കേസ് സര്‍ക്കാര്‍ അട്ടമറിച്ചെന്ന് ബിജെപി നേതാവ് ബിജെപി നേതാവ് വളയാര്‍ കേസ് സര്‍ക്കാര്‍ അട്ടമറിച്ചു ആഭ്യന്തര വകുപ്പ് walayar case investigation govt sabotaged walayar case bjp leader palakkad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9378341-thumbnail-3x2-walayar.jpg)
പാലക്കാട്: വാളയാര്‍ കേസ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. സ്വര്‍ണക്കടത്ത് സംഘത്തെയും ലഹരി മാഫിയകളെയും മാത്രമല്ല പീഡനക്കേസ് പ്രതികളെയും പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് കൃഷ്‌ണദാസ് ആരോപിച്ചു. പ്രോസിക്യൂഷനും പൊലീസും കേസ് അട്ടിമറിച്ചത് ആഭ്യന്തര വകുപ്പിന്‍റെ സഹായത്തോടെയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിച്ചതിന്‍റെ റിവാര്‍ഡായാണ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു. ഒരു വർഷം മുൻപ് നൽകിയ അപേക്ഷയിൽ സർക്കാർ ഇപ്പോൾ മറുപടി നൽകിയത് സർക്കാർ കേസ് അട്ടിമറിച്ചത് ഉദാഹരണമാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.