പാലക്കാട്:വാളയാർ കേസിലെ പുനർവിചാരണ നടപടികൾക്ക് തുടക്കമായി. വാളയാർ കേസിലെ പ്രതികളായ വി.മധു, എം.മധു എന്നിവർ പാലക്കാട് പോക്സോ കോടതിയിൽ എത്തി.മറ്റൊരു പ്രതി പ്രദീപ്‌കുമാർ ആത്മഹത്യ ചെയ്‌തിരുന്നു.ഈ മാസം ആറിനാണ് പ്രതികളെ വെറുതേ വിട്ട പോക്സോ കോടതിയുടെ വിധി റദ്ദാക്കി പുനർ വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു .
വാളയാർ കേസ്; പ്രതികൾ പാലക്കാട് പോക്സോ കോടതിയിലെത്തി
ഈ മാസം ആറിനാണ് പ്രതികളെ വെറുതേ വിട്ട പോക്സോ കോടതിയുടെ വിധി റദ്ദാക്കി പുനർ വിചാരണയ്ക്ക് ഹൈക്കോടതി ഉത്തരവിട്ടത്
പുനർവിചാരണ നടപടികൾ തുടങ്ങുന്നതിനൊപ്പം തുടരന്വേഷണം ആവശ്യപ്പെട്ടാൽ പരിഗണിയ്ക്കണമെന്ന് ഹൈക്കോടതി നിർദേശമുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്‌പി എഎസ് രാജു തുടരന്വേഷണത്തിനായി അപേക്ഷ കോടതിയിൽ നൽകും. അനുമതി ലഭിച്ചാൽ തുടരന്വേഷണം സിബിഐയെ ഏൽപ്പിക്കാനാണ് സർക്കാർ തീരുമാനം.
റെയില്‍വേ എസ്‌പി ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം. കേസ് സിബിഐ ഏറ്റെടുക്കുന്നതുവരെ അന്വേഷണം നടത്തുകയാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഉദ്ദേശം. കേസിൽ നാലു പ്രതികളെയാണ് 2019 ഒക്‌ടോബറിൽ വിചാരണക്കോടതി വെറുതേ വിട്ടത്. 2017 ജനുവരി 13ന് പതിമൂന്നുകാരിയെയും മാർച്ച് നാലിന് ഒമ്പതുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സഹോദരിമാരായ ഇരുവരും പീഡനത്തിനിരയായെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.