പാലക്കാട്: വാളയാർ കേസില്‍ ആരോപണ വിധേയനായിരുന്ന പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. കേസിലെ മൂന്നാം പ്രതിയായി ഉള്‍പ്പെടുത്തിയെങ്കിലും കോടതി ഇയാളെ വെറുതെ വിട്ടിരുന്നു. ചേർത്തലയിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ആത്മഹത്യ ചെയ്‌തുവെന്നാണ് പ്രാഥമിക നിഗമനം.
വാളയാർ കേസില്‍ ആരോപണവിധേയനായ ആള്‍ തൂങ്ങി മരിച്ച നിലയിൽ - വാളയാർ കേസ് പ്രതി തൂങ്ങി മരിച്ചു
ചേർത്തലയിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വാളയാർ
ബാങ്കിൽ പോയി തിരികെയെത്തിയ പ്രദീപിൻ്റെ അമ്മ മകനെ കാണാത്തതിനെ തുടർന്ന് തിരക്കിയപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ചതായി കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.
2017ലാണ് വാളയാറിൽ ഏറെ വിവാദം സൃഷ്‌ടിച്ച പീഡന കേസ് നടന്നത്. അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയിരിന്നു. എന്നാൽ തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. ആകെ 52 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും മിക്കവരും കൂറുമാറിയിരുന്നു.
Last Updated : Nov 4, 2020, 4:16 PM IST