കേരളം

kerala

ETV Bharat / state

തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിച്ച് വിടി ബല്‍റാം - തൃത്താല

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എംബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു.

V. T. Balram Facebook post  തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിച്ച് വിടി ബല്‍റാം  എംബി രാജേഷ്  തൃത്താല  തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എംബി രാജേഷ്
തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിച്ച് വിടി ബല്‍റാം

By

Published : May 2, 2021, 3:06 PM IST

പാലക്കാട്: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാർഥി എംബി രാജേഷിനും പുതിയ കേരള സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് വിടി ബല്‍റാം. എംബി രാജേഷ് തിരിച്ചു വന്നതോടെ ജനവിധി അംഗീകരിക്കുന്നതായാണ് വി ടി ബല്‍റാം ഫേസ് ബുക്കിൽ കുറിച്ചത്. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ പല സമയത്തും വി ടി ബല്‍റാം നേരിയ ഭൂരിക്ഷം നേടിയെങ്കിലും അവസാന റൗണ്ടുകളിലേക്കെത്തിയപ്പോള്‍ എംബി രാജേഷ് ലീഡ് ഉയര്‍ത്തുകയായിരുന്നു. യുഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങളിലും ബൽറാമിന് തിരിച്ചടിയുണ്ടായി.

തൃത്താലയുടെ ജനവിധി വിനയപുരസരം അംഗീകരിച്ച് വിടി ബല്‍റാം

വിടി ബൽറാം തുടർച്ചയായി മൂന്നാം തവണയാണ് തൃത്താലയിൽ നിന്ന് ജനവിധി തേടുന്നത്. 2011 ൽ കന്നിയങ്കത്തിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് പി മമ്മിക്കുട്ടിയെ ആയിരുന്നു പരാജയപ്പെടുത്തിയത്. സാമൂഹ്യ മാധ്യമ ഇടപെടലുകളിലൂടെ തന്നെ ശ്രദ്ധ പിടിച്ച് പറ്റിയ ശങ്കു ടി ദാസാണ് തൃത്താലയിലെ എൻഡിഎ സ്ഥാനാര്‍ത്ഥി.

ABOUT THE AUTHOR

...view details