പാലക്കാട്:ഇ പി ജയരാജനെതിരായ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണം കേരള രാഷ്‌ട്രീയത്തില്‍ വലിയ ചര്‍ച്ചയാണ്. ഇതിനിടെ, നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് സിപിഎം അന്വേഷണത്തിന് തയ്യാറാകുമോ എന്ന് ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പഴയ ഒരു ടിവി അഭിമുഖം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.
'പ്രമുഖ കുടുംബത്തിന്‍റെ' സ്വത്ത് സമ്പാദനം കൂടി അന്വേഷിക്കുമോയെന്ന് വി ടി ബൽറാം - facebook post agaisnt ep jayarajan
ഇ പി ജയരാജനെതിരെ പി ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ച വാര്‍ത്ത സജീവമായിരിക്കെ പഴയ ഒരു ടിവി അഭിമുഖം ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം
വി ടി ബൽറാം
ഒരു പ്രമുഖന്‍റെ മകള്‍ എന്ന് അഭിസംബോധന ചെയ്‌തുകൊണ്ട് ബല്‍റാം ചില ചോദ്യങ്ങള്‍ സിപിഎമ്മിനോട് ചോദിക്കുന്നു. 100 കോടിയില്‍പ്പരം സ്വത്തുണ്ടെന്ന ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിന് അതിന്‍റെ പകുതിപോലുമില്ലെന്നാണ് ഒരു പ്രമുഖന്‍റെ മകളുടെ മറുപടി. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്‍റെ സ്വത്ത് സമ്പാദനത്തെപറ്റി സിപിഎം അന്വേഷിക്കുമോ എന്ന് ബല്‍റാം ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.