കേരളം

kerala

ETV Bharat / state

സ്ത്രീകൾക്കെതിരായ അതിക്രമം; പാലക്കാട്‌ ജില്ലയിൽ ഏഴ്‌ മാസത്തിനിടയിൽ 190 കേസുകൾ - പാലക്കാട്‌ ജില്ല

ലോക്ക് ഡൗൺ കാലത്ത് മാത്രം കേസുകളുടെ എണ്ണം ശരാശരിയിലും വർധിച്ചത് പൊലീസ് ഗൗരവമായാണ് കാണുന്നത്

സ്ത്രീകൾക്കെതിരായ അതിക്രമം  പാലക്കാട്‌ ജില്ല  190 കേസുകൾ
സ്ത്രീകൾക്കെതിരായ അതിക്രമം; പാലക്കാട്‌ ജില്ലയിൽ ഏഴ്‌ മാസത്തിനിടയിൽ 190 കേസുകൾ

By

Published : Oct 6, 2020, 11:31 AM IST

പാലക്കാട്‌:സ്ത്രീകൾക്കെതിരായി വീടുകളിലും സോഷ്യൽ മീഡിയയിലുമടക്കം നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പാലക്കാട് ജില്ലയിൽ ഏഴ്‌ മാസത്തിനിടെ 190 കേസുകൾ രജിസ്റ്റർ ചെയ്തു. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. പ്രതിദിനം ശരാശരി ആറ്‌ കേസുകൾ വീതം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. 2016 മുതൽ 19 വരെയുള്ള നാലുവർഷത്തിൽ ജില്ലയിലാകെ 559 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കാലത്ത് മാത്രം കേസുകളുടെ എണ്ണം ശരാശരിയിലും വർധിച്ചത് പൊലീസ് ഗൗരവമായാണ് കാണുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ കുറയ്ക്കാൻ സംസ്ഥാനവ്യാപകമായി പൊലീസിൻ്റെയും വനിതാസെല്ലിൻ്റെയും നേതൃത്വത്തിൽ ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസുകളും നടക്കുമ്പോഴാണ് കേസുകളുടെ എണ്ണം വർധിക്കുന്നതെന്നതും ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞദിവസം കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണങ്ങൾ തടയുന്നതിൻ്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഐടി സെൽ ചുമതലക്കാരൻ ഉൾപ്പെടെ അറസ്റ്റിലായിരുന്നു. കുറ്റവാളികളെ പിടികൂടാൻ ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പൊലീസ് വ്യാപകമായ പരിശോധന ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details