വിളയൂർ വില്ലേജ് ഓഫീസ് നവീകരണത്തിന് സ്ഥലം അനുവദിച്ചു - VILAYUR VILLAGE OFFICE
വില്ലേജ് ഓഫീസ് പ്രവർത്തനം താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി ഉടൻ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കും.
പാലക്കാട്: വിളയൂർ വില്ലേജ് ഓഫീസ് നവീകരണത്തിന് അഞ്ച് സെന്‍റ് സ്ഥലം അനുവദിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. രജിസ്‌ട്രേഷൻ വകുപ്പിന്‍റെ അധീനതയിലുള്ള അഞ്ച് സെന്‍റ് സ്ഥലമാണ് വിട്ട് നൽകുന്നത്. സംസ്ഥാനത്ത് 2018ൽ സ്മാർട്ടാക്കാൻ തെരഞ്ഞെടുക്കപ്പെട്ട വില്ലേജുകൾക്ക് 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. അക്കൂട്ടത്തിൽ തെരഞ്ഞെടുത്ത വിളയൂർ വില്ലേജ് ഓഫീസ് പക്ഷേ സ്ഥല പരിമിതി മൂലം കഷ്ടപ്പെടുകയായിരുന്നു. മുഹമ്മദ് മുഹസിൻ എം.എൽ.എയുടെയും ഗ്രാമപഞ്ചായത്തിന്‍റേയും ഇടപെടലിലാണ് സ്ഥലം അനുവദിച്ചത്. വില്ലേജ് ഓഫീസ് പ്രവർത്തനം താത്ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി ഉടൻ പുതിയ കെട്ടിടത്തിന്‍റെ നിർമാണം ആരംഭിക്കും. ആധുനിക സൗകര്യങ്ങളോടെയാകും പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കുക.