വെള്ളിയാംകല്ല് റെഗുലേഷൻ ആന്‍റ് ബ്രിഡ്ജിന്‍റെ തകരാറിലായിരുന്ന ഷട്ടറുകൾ തുറന്നു - വെള്ളിയാംകല്ല് റെഗുലേഷൻ ആന്‍റ് ബ്രിഡ്ജിന്‍റെ തകരാറിലായിരുന്ന ഷട്ടറുകൾ തുറന്നു
ഇ ശ്രീധരന്‍റെ കൂടെ നിര്‍ദേശ പ്രകാരമാണ് ക്രെയിൻ ഉപയോഗിച്ച് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനമുണ്ടായത്.
![വെള്ളിയാംകല്ല് റെഗുലേഷൻ ആന്‍റ് ബ്രിഡ്ജിന്‍റെ തകരാറിലായിരുന്ന ഷട്ടറുകൾ തുറന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4105487-69-4105487-1565515224927.jpg)
പാലക്കാട്: വെള്ളിയാംകല്ല് റെഗുലേഷൻ ആന്‍റ് ബ്രിഡ്‌ജില്‍ ഉയർത്താൻ സാധിക്കാതിരുന്ന ഷട്ടറുകൾ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ആകെ 27 ഷട്ടറുകളാണ് ഇവിടെയുള്ളത്. ഇതിൽ 11 എണ്ണം സാങ്കേതിക തകരാറുകൾ മൂലം ഉയർത്താൻ സാധിച്ചിരുന്നില്ല. രാവിലെ മെട്രോമാൻ ഇ ശ്രീധരൻ ഇവിടെ സന്ദർശനം നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ കൂടെ നിർദേശപ്രകാരമണ് ക്രെയിൻ ഉപയോഗിച്ച് ഷട്ടറുകൾ തുറക്കാനുള്ള തീരുമാനമുണ്ടായത്. ഇത്തരത്തിൽ 11 ഷട്ടറുകളും തുറന്നു. നേരത്തെ ഷട്ടറുകൾ തുറക്കാൻ സാധിക്കാത്തതിനാൽ പട്ടാമ്പി, തൃത്താല മേഖലകളിലെ വീടുകളിലടക്കം വെള്ളം കയറിയിരുന്നു. മുമ്പ് ഇവിടെ ഇത്രയും അധികം ഷട്ടറുകൾ ഒരുമിച്ച് തുറക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല. പട്ടാമ്പി പാലത്തിലടക്കം വെള്ളം കയറിയതിനെ തുടർന്ന് കൂടിയാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്.