പാലക്കാട്:കള്ളമലയിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ വാഹനങ്ങൾ പിടികൂടി. പരിസ്ഥിതി ലോല പ്രദേശമായി പരിഗണിക്കുന്ന കള്ളമല പള്ളിയ്‌ക്ക് സമീപമുള്ള കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന മൂന്ന് ടിപ്പറും മണ്ണുമാന്തി യന്ത്രവുമാണ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങൾ തുടർ നടപടികൾക്കായി പാലക്കാട് ജില്ലാ കലക്‌ടർക്ക് കൈമാറി. അതേസമയം കുന്നിടിയ്‌ക്കുകയല്ല ചെയ്‌തതെന്നും സ്ഥലം ഉടമ ബിജോ എന്നയാളുടെ വീട്ടാവശ്യത്തിനായി മണ്ണ് നീക്കം ചെയ്‌തതാണെന്നും പഞ്ചായത്തിൽ നിന്നും അനുമതി വാങ്ങിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തങ്ങളെ പണിക്കായി വിളിച്ചതെന്നും വാഹന ഉടമകൾ പറയുന്നു.
കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ വാഹനങ്ങൾ പിടികൂടി - കള്ളമല
കള്ളമല പള്ളിയ്‌ക്ക് സമീപമുള്ള കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന മൂന്ന് ടിപ്പറും മണ്ണുമാന്തി യന്ത്രവും പിടികൂടി
കുന്നിടിച്ച് മണ്ണ് കടത്തുന്നതിനിടെ വാഹനങ്ങൾ പിടികൂടി
പരിസ്ഥിതി ലോല പ്രദേശമായ അട്ടപ്പാടിയിലെ മണ്ണ്, മണൽ ഖനനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം, അഗളി സി.ഐ ശശികുമാറിന്‍റെ നേതൃത്വത്തിലാണ് നടപടിയുണ്ടായത്. സംഭവത്തിൽ ജിയോളജി വകുപ്പ് പിഴ നിശ്ചയിക്കും. ഒരു വാഹനത്തിന് 25,000 രൂപ മുതൽ പിഴ ഈടാക്കും.
Last Updated : Jan 18, 2021, 8:08 PM IST