പാലക്കാട് :ആനമൂളി പാലവളവിൽ വാഹനം ഒഴുക്കിൽപെട്ടു. പന്നി ഫാമിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് ഒഴുക്കിൽപ്പെട്ടത്. ആനമൂളി സ്വദേശികളായ സോമൻ, മകൻ വിനീഷ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇരുവരും രക്ഷപ്പെട്ടു.
Shocking Visuals|മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടുപോയി ; ആനമൂളിയില്‍ വാഹനം ഒഴുക്കില്‍പ്പെട്ടു Also Read: Daily Covid Update സംസ്ഥാനത്ത് 5516 പേര്‍ക്ക് കൂടി COVID; 39 മരണം
നാട്ടുകാരായ നൈസ്, റിജു മോൻ, സലാം എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആനമൂളിയിൽ ഇപ്പോഴും മഴ തുടരുകയാണ്.
മഴ ശമിച്ചാൽ മാത്രമേ വാഹനം പുറത്തെടുക്കാൻ കഴിയൂ. മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.