കേരളം

kerala

ETV Bharat / state

അട്ടപ്പാടിയില്‍ വാഹനാപകടം; ഇരുചക്ര വാഹന യാത്രികന് സാരമായി പരിക്കേറ്റു - byke accident news

ഇരുചക്ര വാഹന യാത്രികനായ അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരനായ കന്തസ്വാമിക്കാണ് (36) പരിക്കേറ്റത്

ബൈക്ക് അപകടം വാര്‍ത്ത  ബൈക്ക് യാത്രികന്‍ മരിച്ചു വാര്‍ത്ത  byke accident news  byke rider died news
അപകടം

By

Published : Feb 15, 2021, 11:55 PM IST

Updated : Feb 16, 2021, 1:36 PM IST

പാലക്കാട്: അട്ടപ്പാടിയിൽ ഇരുചക്ര വാഹനവും ബസും കൂട്ടിയിടിച്ച് ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. ഇരുചക്ര വാഹന യാത്രികനായ അഗളി പോത്തുപ്പാടി ഫാമിലെ ജീവനക്കാരന്‍ കന്തസ്വാമിക്കാണ് (36) പരിക്കേറ്റത്. ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ഷോളയൂർ കോട്ടത്തറയിൽ വെച്ചാണ് അപകടം. അമിതവേഗതയിൽ വന്ന ഇരുചക്ര വാഹനം എതിരേ വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുചക്ര വാഹനവും കന്തസ്വാമിയും ബസിനടിയിൽ കുടുങ്ങി. നാട്ടുകാർ ചേർന്ന് ബസ് ഉയർത്തിയാണ് ഇയാളെ പുറത്തെടുത്തത്.

അട്ടപ്പാടിയില്‍ വാഹനാപകടം
തിങ്കളാഴ്‌ച രാവിലെ കുലുക്കൂരിൽ ആനയുടെ ആക്രമണത്തിൽ മരിച്ച കുഞ്ചുണ്ണിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങും വഴിയാണ് അപകടം. ഉറക്കകുറവാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അത്യാസന്ന നിലയിലുള്ള ഇയാള്‍ക്ക് കോട്ടത്തറ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോയമ്പത്തൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തു.
Last Updated : Feb 16, 2021, 1:36 PM IST

ABOUT THE AUTHOR

...view details