പാലക്കാട് : വാളയാർ അതിർത്തിയിൽ കേരളത്തിലേക്കുള്ള പച്ചക്കറി വാഹനങ്ങൾ കടത്തി വിടുന്നില്ലെന്ന് ആക്ഷേപം. രാവിലെ മുതൽ ആവശ്യ സാധനങ്ങളുമായി തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നും പുറപ്പെട്ട വാഹനങ്ങൾ വാളയാറിൽ കുടുങ്ങിക്കിടക്കുകയാണ്.
കേരളത്തിലേക്ക് പച്ചക്കറി വാഹനങ്ങൾ കടത്തിവിടുന്നില്ല - പാലക്കാട്
രാവിലെ മുതൽ ആവശ്യ സാധനങ്ങളുമായി തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നും പുറപ്പെട്ട വാഹനങ്ങൾ വാളയാറിൽ കുടുങ്ങിക്കിടക്കുകയാണ്.

വാളയാർ അതിർത്തിയിൽ പച്ചക്കറി വാഹനങ്ങൾ തടഞ്ഞ് കേരളം
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയുമായി കേരളത്തിലെത്തിയ കാലി ചരക്ക് വാഹനങ്ങൾ തിരികെ തമിഴ് നാട്ടിൽ പ്രവേശിപ്പിക്കാനും തമിഴ്നാട് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ല. ആവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾ അതിർത്തികളിൽ തടയില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് തമിഴ്നാട് വാഹനങ്ങൾ കടത്തി വിടാതിരിക്കുന്നത്.
Last Updated : Mar 24, 2020, 3:02 PM IST