കേരളം

kerala

ETV Bharat / state

വാളയാർ കേസ്; നീതി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി പ്രദേശവാസികള്‍ - valayar case

നീതി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരവുമായി വാളയാറിലെ പ്രദേശവാസികൾ രംഗത്തെത്തിയത്

വാളയാർ കേസ്: നീതി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ

By

Published : Nov 3, 2019, 4:30 PM IST

Updated : Nov 3, 2019, 5:39 PM IST

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികൾ. വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ നീതി ആവശ്യപ്പെട്ട് ബിജെപിയും കോൺഗ്രസും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് അനിശ്ചിതകാല നിരാഹാര സമരവുമായി വാളയാറിലെ പ്രദേശവാസികൾ രംഗത്തെത്തിയത്. ഇന്ന് രാവിലെ ആറുമണിക്ക് നിരാഹാര സമര സമരം ആരംഭിച്ചു.

വാളയാർ കേസ്; നീതി ആവശ്യപ്പെട്ട് സമരത്തിനൊരുങ്ങി പ്രദേശവാസികള്‍

സർക്കാർ പുനരന്വേഷണം പ്രഖ്യാപിക്കുന്നതുവരെ സമരം തുടരാനാണ് വാളയാർ അട്ടപ്പള്ളം ആക്ഷൻ കൗൺസിലിൻ്റെ തീരുമാനം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാനിഷാദ എന്ന പേരിൽ നാളെ പാലക്കാട് ഏകദിന ഉപവാസം നടത്തുന്നുണ്ട്. ഈ മാസം അഞ്ചിന് യുഡിഎഫ് ഹർത്താലും, ആറ്, ഏഴ് തിയതികളിലായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന പ്രതിഷേധ മാര്‍ച്ചും പാലക്കാട് നടക്കും.

Last Updated : Nov 3, 2019, 5:39 PM IST

ABOUT THE AUTHOR

...view details