കേരളം

kerala

ETV Bharat / state

അമ്മ കാത്തിരുന്നെങ്കിലും ദീപുവിന്‍റെ വിളിയെത്തിയില്ല; വടക്കഞ്ചേരി അപകടം ജീവനെടുത്തവരില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥിയും - പിഎച്ച്‌ഡി വിദ്യാര്‍ഥി ദീപു

കോയമ്പമ്പത്തൂരില്‍ വിദ്യാര്‍ഥിയായിരുന്ന ദീപു വീട്ടില്‍ നിന്നും മടങ്ങവെയാണ് വടക്കഞ്ചേരിയിലുണ്ടായ ബസപകടത്തില്‍ മരിച്ചത്. അയർലന്‍ഡിലെ കാൻസർ ഗവേഷണം കേന്ദ്രം ദീപുവിനെ ജോലിയ്‌ക്കായി ക്ഷണിച്ചെങ്കിലും പഠനം പൂര്‍ത്തിയാക്കാനായിരുന്നു ഈ 27 കാരന്‍റെ ദൃഢനിശ്ചയം

Vadakkencherry accident  Vadakkencherry accident phd student deepus  phd student deepus demise  വടക്കഞ്ചേരി അപകടം  കോയമ്പമ്പത്തൂരില്‍ വിദ്യാര്‍ഥിയായിരുന്ന ദീപു
അമ്മ കാത്തിരുന്നെങ്കിലും ദീപുവിന്‍റെ വിളിയെത്തിയില്ല; വടക്കഞ്ചേരി അപകടം ജീവനെടുത്തവരില്‍ പിഎച്ച്‌ഡി വിദ്യാര്‍ഥിയും

By

Published : Oct 7, 2022, 9:25 PM IST

പാലക്കാട്:രണ്ടുവർഷമായി കോയമ്പത്തൂരിലേക്ക് സ്ഥിരമായി യാത്രചെയ്യാറുള്ള ദീപു അവിടെ എത്തിയാല്‍ ഉടൻ അമ്മയെ വിളിക്കും, ''അമ്മേ ഞാൻ എത്തി''. ഇത്തവണ ഇങ്ങനെയൊരു വിളിയുണ്ടായില്ല. അമ്മ പരിഭ്രമിച്ചിരിക്കും എന്ന് ദീപുവിന് അറിയാമെങ്കില്‍പോലും..! വടക്കഞ്ചേരി അപകടത്തില്‍ കെഎസ്‌ആര്‍ടിസി യാത്രികനായിരുന്ന 27 കാരനായ പിഎച്ച്‌ഡി വിദ്യാര്‍ഥി ദീപു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരിച്ചത്.

പഠിക്കാൻ മിടുക്കനായ ദീപു കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ കെമിസ്ട്രി പിഎച്ച്ഡി വിദ്യാർഥിയാണ്‌. പൂജ അവധിക്കാണ് കൊല്ലം പുനലൂർ മണിയാറിലെ വീട്ടിലെത്തിയത്. ബുധൻ (ഒക്‌ടോബര്‍ അഞ്ച്) ഉച്ചയ്ക്ക് അമ്മ ശശികല ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച് അച്ഛൻ ഉദയഭാനുവിനോടും സഹോദരി ധന്യയോടും യാത്ര പറഞ്ഞിറങ്ങിയതാണ്.

സഹോദരിയുടെ ഭർത്താവും കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ബിജുവിനെ നിർബന്ധിച്ച് അവധിയെടുപ്പിച്ചിരുന്നു ദീപു. തന്നെ യാത്രയാക്കാൻ വരണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് ബിജു, കൊട്ടാരക്കരയിൽ എത്തിച്ചു. ശേഷം, പകൽ മൂന്നോടെയാണ് ദീപു വണ്ടികയറി യാത്ര ആരംഭിച്ചത്.

ദീപുവിനെ കാത്തിരുന്ന് അയർലണ്ട് കമ്പനി:രാത്രി പത്തരയോടെ അമ്മയെ ഫോൺ ചെയ്‌ത് 12 മണിയോടെ എത്തുമെന്നും എത്തിയാലുടൻ വിളിക്കാമെന്നും പറഞ്ഞു. എന്നാല്‍, അമ്മ പല തവണ ബന്ധപ്പെട്ടെങ്കിലും ഫോണിൽ കിട്ടിയില്ല. ഒടുക്കം ഫോൺ എടുത്ത പൊലീസുകാരനാണ് അപകടവിവരം കുടുംബത്തെ അറിയിച്ചത്. കൊല്ലം ഫാത്തിമ കോളജിൽ നിന്നും ബിരുദവും പത്തനാപുരം മാലൂർ കോളേജിൽ നിന്നും പിജിയും പൂർത്തിയാക്കിയാണ് പിഎച്ച്ഡിക്ക് ചേർന്നത്.

ഗേറ്റ് പരീക്ഷ വിജയിച്ച് ഐഐടിയിൽ പ്രവേശനം ലഭിച്ചെങ്കിലും ദീപുവിനിഷ്‌ടം കോയമ്പത്തൂരിൽ പഠിക്കാനായിരുന്നു. രണ്ടര വർഷം കൊണ്ട് പിഎച്ച്ഡി പൂർത്തിയാക്കണമെന്നായിരുന്നു ലക്ഷ്യം. കാൻസർ മരുന്ന് കണ്ടെത്തുന്നതിൽ ഗവേഷണം നടത്തുന്ന അയർലണ്ടിലെ കമ്പനി ദീപുവിനെ കാത്തിരിപ്പുണ്ടായിരുന്നു. എന്നാല്‍, പഠനം മാത്രമായിരുന്നു ദീപുവിന്‍റെ മനസുനിറയെ. അതിനായി കഠിന പരിശ്രമവും നടത്തുമായിരുന്നു.

മരണ വിവരം അറിഞ്ഞ് ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിയ അമ്മയും അച്ഛനും അലമുറയിട്ട് കരയുന്നത് കണ്ടുനിന്നവരെ കണ്ണീരിലാഴ്‌ത്തി. ദീപുവിന്‍റെ സ്വപ്‌നങ്ങൾക്ക് എക്കാലവും തുണയായി സഹോദര തുല്യനായി നിന്നിരുന്ന ആളാണ് സഹോദരി ഭർത്താവ് ബിജു. ദീപുവിന്‍റെ ആകസ്‌മികമായ വിയോഗം ബിജുവിലും വലിയ ആഘാതമാണ് ഉണ്ടാക്കിയത്.

ABOUT THE AUTHOR

...view details