പാലക്കാട്: വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം അപകടത്തിൽ ബസ്സുടമയും അറസ്‌റ്റിൽ. കോട്ടയം പാമ്പാടി തെക്കേമറ്റം എസ് അരുൺ (30) ആണ് അറസ്‌റ്റിലായത്. ഇയാൾക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്.
മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചു; വടക്കഞ്ചേരി അപകടത്തിലെ ബസ് ഉടമയും അറസ്‌റ്റില്‍ - പൊലീസ്
അമിത വേഗതയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചുവെന്നതിനാല്‍ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം അപകടത്തിൽ ഡ്രൈവര്‍ക്ക് പിന്നാലെ ബസ് ഉടമയും അറസ്‌റ്റില്‍
![മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചു; വടക്കഞ്ചേരി അപകടത്തിലെ ബസ് ഉടമയും അറസ്‌റ്റില്‍ Wadakkancherry Bus Accident Bus Accident Bus Accident Bus Owner arrest മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചു വടക്കഞ്ചേരി അപകടത്തിലെ അഞ്ചുമൂർത്തിമംഗലം പാലക്കാട് അപകടത്തിൽ ഡ്രൈവര്‍ക്ക് പിന്നാലെ ബസ് ഉടമയും ബസ് ഉടമ പൊലീസ് ബസ്സ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16582489-thumbnail-3x2-dfghjk.jpg)
മുന്നറിയിപ്പുകള്‍ നിരന്തരം അവഗണിച്ചു; വടക്കഞ്ചേരി അപകടത്തിലെ ബസ് ഉടമയും അറസ്‌റ്റില്‍
ബസ്സ് അമിത വേഗതയിൽ പോകുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകൾ ഇയാളുടെ മൊബൈൽ ഫോണിൽ വന്നെങ്കിലും നിരന്തരം അവഗണിക്കുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ ഇത്തരത്തിൽ ഇയാളുടെ ഫോണിൽ മെസേജ് വന്നതായി പൊലീസ് കണ്ടെത്തി. ബസ്സിന്‍റെ മാനേജർ ഉൾപ്പെടെ മറ്റ് രണ്ടുപേർ കൂടി പൊലീസ് കസ്‌റ്റഡിയിലുണ്ടെങ്കിലും അവർക്കെതിരെ കേസെടുത്തിട്ടില്ല.
അവരുടെ പങ്കുകൂടി അന്വേഷിച്ചതിന് ശേഷമേ കേസെടുക്കുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അതേസമയം അറസ്‌റ്റിലായ ബസ്സുടമയെ റിമാന്‍ഡ് ചെയ്‌തു.