കേരളം

kerala

ETV Bharat / state

വിദ്യാർഥികൾക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല - RTPCR test

വിദ്യാർഥികൾക്ക്​ പരിശോധന സൗകര്യം ​ഒരുക്കുന്നതിനെപ്പറ്റി നി​ർദേശങ്ങളൊന്നുമില്ലെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ വ്യക്തമാക്കുന്നത്​.

ആർടിപിസിആർ പരിശോധന  ആർടിപിസിആർ  ആരോഗ്യസർവകലാശാല  ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല  University of Health  RTPCR test  University of Health makes RTPCR test mandatory
ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ആരോഗ്യസർവകലാശാല; വെട്ടിലായി വിദ്യാർഥികൾ

By

Published : Jan 1, 2021, 10:49 AM IST

പാലക്കാട്: പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന്​ തുറക്കാനിരിക്കെ വിദ്യാർഥികൾക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമാക്കി ആരോഗ്യ സർവകലാശാല. തിരിച്ചെത്തുന്ന വിദ്യാർഥികൾ 48 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി ​നെഗറ്റിവ്​ റിപ്പോർട്ട്​ സമർപ്പിച്ചാല്‍ മാത്രമേ ഹോസ്​റ്റലുകളിലടക്കം പ്രവേശനം ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ സർക്കാർതല ആർ.ടി.പി.സി.ആർ പരിശോധനക്കുള്ള സൗകര്യങ്ങൾ പരിമിതമാണ്​. പല ജില്ലകളിലും ആശുപത്രികളിൽ നിന്നയക്കുന്നതടക്കം നൂറുകണക്കിന്​ ആർ.ടി.പി.സി.ആർ സാമ്പിളുകളുടെ ഫലം ആഴ്​ചകളോളം താമസിച്ചെത്തുന്ന സാഹചര്യമുണ്ട്​.

വിദ്യാർഥികൾക്ക്​ പരിശോധന സൗകര്യം ​ഒരുക്കുന്നതിനെപ്പറ്റി നി​ർദേശങ്ങളൊന്നുമില്ലെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ വ്യക്തമാക്കുന്നത്​. 1500 രൂപയാണ്​ പരിശോധനക്കായി വിദ്യാർഥികളിൽനിന്ന്​ സ്വകാര്യ ലാബുകൾ ഈടാക്കുന്നത്​. ഇതുമൂലം ഹോസ്​റ്റലുകളിൽ പുനഃപ്രവേശനം വൈകാനാണ്​ സാധ്യതയെന്നും വിദ്യാർഥികൾ ചൂണ്ടിക്കാണിക്കുന്നു. ആദ്യഘട്ടത്തിൽ അവസാന വർഷ വിദ്യാർഥികൾക്കുള്ള ക്ലാസുകളാണ്​ ആരംഭിക്കുന്നത്​. മറ്റു വിദ്യാർഥികളുടെ കോളജ്​ പ്രവേശനം ഘട്ടം ഘട്ടമായി പരിഗണിക്കാനാണ്​ സർവകലാശാല തീരുമാനം.

ABOUT THE AUTHOR

...view details