പാലക്കാട്: എംജി യൂണിവേഴ്‌സിറ്റിയുടെ മാർക്ക് ദാന വിഷയത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു. പാലക്കാട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരുവില്‍ പരീക്ഷയെഴുതിയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. മാര്‍ക്ക് ദാനത്തിലൂടെ സര്‍വകലാശാലയുടെ വിശ്വാസ്യത തകര്‍ത്തുവെന്ന് കെഎസ്‌യു ആരോപിച്ചു.
മാർക്ക് ദാനം: പ്രതിഷേധവുമായി കെഎസ്‌യുവിന്‍റെ തെരുവ് പരീക്ഷ - palakkad ksu protest
പാലക്കാട് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ തെരുവിൽ പരീക്ഷയെഴുതി പ്രതിഷേധിച്ചത്.
മാർക്ക് ദാനം: പ്രതിഷേധവുമായി കെഎസ്‌യുവിന്‍റെ തെരുവ് പരീക്ഷ
സ്റ്റേഡിയം ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി കെ.ജെ.എൽദോ ഉദ്ഘാടനം ചെയ്‌തു. അനർഹരെ സർക്കാർ സർവീസിൽ പ്രവേശിപ്പിക്കുന്നുവെന്നും സംസ്ഥാന സർക്കാരിലും വിദ്യാഭ്യാസ വകുപ്പിലും പിഎസ്‌സിയിലും ജനങ്ങൾക്ക് വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും എൽദോ പറഞ്ഞു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അജയഘോഷും പ്രതിഷേധത്തില്‍ പങ്കെടുത്തു.
Last Updated : Oct 18, 2019, 6:31 PM IST