പാലക്കാട്:മുസ്ലിം ലീഗിന്‍റെ അധിക സീറ്റില്‍ അനിശ്ചിതത്വം തുടരുന്നു. പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചതോടെ പട്ടാമ്പിക്ക് പകരം മുസ്ലിം ലീഗിന് കോങ്ങാട് നല്‍കുന്നതിലാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. പട്ടാമ്പി ഇല്ലെങ്കില്‍ പേരാമ്പ്രക്ക് പകരം വിജയസാധ്യതയുള്ള മണ്ഡലം ലീഗ് ആവശ്യപ്പെടും. പേരാമ്പ്രയില്‍ വിജയസാധ്യത കുറവാണെന്നാണ് ലീഗിന്‍റെ വിലയിരുത്തല്‍.
മുസ്ലിം ലീഗിന്‍റെ അധിക സീറ്റില്‍ അനിശ്ചിതത്വം; പട്ടാമ്പി വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് - പാലക്കാട് മുസ്ലിം ലീഗിൽ സീറ്റ് പ്രശ്നം
മുസ്ലിം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കുമെന്നായിരുന്നു ധാരണ. പട്ടാമ്പിയും കൂത്തുപറമ്പും പേരാമ്പ്രയുമായിരുന്നു ഇതിനായി പരിഗണിച്ചിരുന്നത്
മുസ്ലിം ലീഗിന് മൂന്ന് സീറ്റുകള്‍ അധികം നല്‍കുമെന്നായിരുന്നു ധാരണ. പട്ടാമ്പിയും കൂത്തുപറമ്പും പേരാമ്പ്രയുമായിരുന്നു ഇതിനായി പരിഗണിച്ചിരുന്നത്. ഇതില്‍ പട്ടാമ്പി മാത്രമാണ് വിജയസാധ്യതയുള്ള മണ്ഡലമായി മുസ്ലിം ലീഗ് കരുതുന്നത്. എന്നാല്‍ പട്ടാമ്പി വിട്ടുനല്‍കാനാകില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. പ്രാദേശിക കോണ്‍ഗ്രസ് കമ്മിറ്റികളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് പട്ടാമ്പിക്ക് പകരം കോങ്ങാട് സീറ്റ് നല്‍കാമെന്ന തരത്തില്‍ ചര്‍ച്ച നടക്കുന്നത്. പട്ടാമ്പി നല്‍കിയല്ലെങ്കില്‍ വിജയ സാധ്യതയുള്ള മറ്റൊരു സീറ്റ് നല്‍കണമെന്നാണ് മുസ്ലിം ലീഗിന്‍റെ ആവശ്യം.