കാരുണ്യ പദ്ധതി പിണറായി സർക്കാർ അവതാളത്തിലാക്കിയെന്ന് ഉമ്മൻചാണ്ടി
അർഹിക്കുന്നവർക്കെല്ലാം ചികിത്സാ സഹായം യഥാസമയം കിട്ടാനും രോഗിയുടെ കുടുംബത്തിന് തണലാകാനുമാണ് കാരുണ്യ പദ്ധതി ആവിഷ്കരിച്ചതെന്ന് ഉമ്മന്‍ ചാണ്ടി
പാലക്കാട്: കേരളം യുഡിഎഫ് കാലത്ത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച കാരുണ്യ പദ്ധതി എൽ ഡി എഫ് അവതാളത്തിലാക്കിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മൻചാണ്ടി. അർഹിക്കുന്നവർക്കെല്ലാം ചികിത്സാ സഹായം യഥാസമയം കിട്ടാനും രോഗിയുടെ കുടുംബത്തിന് തണലാകാനുമാണ് പദ്ധതി ആവിഷ്കരിച്ചത്. സർക്കാർ കൂടെയുണ്ടെന്ന ആത്മവിശ്വാസം രോഗികൾക്ക് നൽകുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ എൽഡിഎഫ് സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കെ ജി ഒ എ സ്ഥാപകദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.