പാലക്കാട്:വാളയാർ പെൺകുട്ടികളുടെ മരണവും അന്വേഷണം അട്ടിമറിച്ചതും കേരളത്തിന് വൻ നാണക്കേടാണുണ്ടാക്കിയതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിക്കുകയും രക്ഷിതാക്കളോട് കേസിനെക്കുറിച്ച് ഏറെ നേരം ഉമ്മൻ ചാണ്ടി സംസാരിക്കുകയും ചെയ്‌തു. മാതാപിതാക്കളും വാളയാർ സമര സമിതി അംഗങ്ങളും തങ്ങളുടെ വിഷമതകളും ആവശ്യങ്ങളും ഉമ്മൻചാണ്ടിയെ അറിയിച്ചു.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി - valayar rape case
യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്ന് ഉമ്മൻ ചാണ്ടി.
വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി
യുഡിഎഫ് അധികാരത്തിൽ വന്നാൽ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് ചോദിക്കേണ്ട സാഹചര്യം പോലും ഉണ്ടാവില്ലെന്നും അതിന് മുമ്പ് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പഴയ വീടും ഉമ്മൻ ചാണ്ടി സന്ദർശിച്ചു. മുൻ യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി. ഡിസിസി പ്രസിഡന്‍റ് വികെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ തുടങ്ങിയവരും ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
Last Updated : Nov 13, 2020, 5:38 PM IST